Kerala Ayurvedic Treatments

ആയുർവേദം

Ayurvedic detoxification treatment

ആയുര്‍വേദം എന്നത് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ വികാസം പ്രാപിച്ച, ശരീരം പ്രകൃതിയോടിണങ്ങുന്ന രീതിയിലുള്ള ചികിത്സാ രീതിയാണ്. ആയുര്‍വേദം രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നും രോഗത്തിന്‍റെ വേര് എങ്ങനെ നീക്കം ചെയ്യാം എന്നുമുള്ള അറിവ് നല്‍കുന്നു. മണ്ണ്, വെള്ളം, വായു, തീ, ദേശം എന്നീ പഞ്ചഭൂതങ്ങള്‍ മനുഷ്യ ശരീര ഘടനയെ ബാധിക്കുന്ന രീതി പഠന വിധേയമാക്കി അവ സന്തുലിതമായി നിലനിര്‍ത്തി മനുഷ്യനു ആരോഗ്യവും സന്തോഷവും നിലനിര്‍ത്താനുള്ള ശ്രമമാണ് ആയുര്‍വേദം നടത്തുന്നത്.

ആയുര്‍വേദത്തിന്‍റെ ഉത്ഭവം ദൈവത്തില്‍ നിന്നാണെന്നും അഥര്‍വ വേദം പോലെയുള്ള പുരാതന ഗ്രന്ഥങ്ങളില്‍ നിന്നാണ് ഈ രീതി വികസിപ്പിച്ചെടുത്തതുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെറാപ്പികള്‍, ഉഴിച്ചിലുകള്‍, സസ്യ ഔഷധങ്ങള്‍, ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയിലൂടെ ആരോഗ്യം നിലനിര്‍ത്താനും രോഗങ്ങളോട് പൊരുതാനും നിര്‍ദ്ദേശിക്കുന്ന സന്യാസിമാരുടെ വേദ സാഹിത്യം അടിസ്ഥാനപ്പെടുത്തിയാണ് ആയുര്‍വേദ വ്യവസ്ഥ നിലവില്‍ വന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

ആയുര്‍വേദ ചികിത്സാ രീതി, അടിസ്ഥാന സത്തകളായ വാത, പിത്ത, കഫ ദോശങ്ങളെ ആശ്രയിച്ചാണ് നില്‍കുന്നത്. അത് ദോശങ്ങളുടെ സമീകൃതാവസ്ഥയെ ആരോഗ്യമായും അസന്തുലിതാവസ്ഥയെ രോഗമായും തരം തിരിക്കുന്നു. പൊതു ഔഷധം, ബാല ചികിത്സ, ശസ്ത്രക്രിയ, ഇ.എന്‍.ടി., വിഷവൈദ്യം, ജീവായുസ്സ്, ബുദ്ധി ശക്തി എന്നിവയ്ക്ക് നവോന്മേഷം നല്‍കല്‍്, ആത്മാവിനെ ശമിപ്പിക്കല്‍, ലൈംഗികോത്തേജനം എന്നിവയടങ്ങിയ എട്ട് പ്രാമാണിക ഘടകങ്ങളാണ് ആയുര്‍വേദത്തിനുള്ളത്. ഇവയെല്ലാം ഉത്ഭവിച്ചത് സംസ്കൃത സാഹിത്യത്തില്‍ നിന്നുമാണ്. അറിയപ്പെട്ട പുരാതന ആയുര്‍വേദ പുസ്തകങ്ങളാണ് സംസ്കൃതത്തില്‍ രചിക്കപ്പെട്ട സുശ്രുത സംഹിതയും ചരക സംഹിതയും.

ആയുര്‍വേദ ചികിത്സയുടെ ഫലപ്രാപ്തിയില്‍ മനുഷ്യര്‍ ശരീര ദോശങ്ങളെ വര്‍ധിപ്പിച്ചോ കുറച്ചോ നിയന്ത്രിച്ചു നിര്‍ത്തുക എന്നത് പ്രധാനമാണ്. മനുഷ്യ ശരീരത്തില്‍ ഇവ തുല്യമായ അവസ്ഥയില്‍ നിയന്ത്രണ വിധേയമാകുമ്പോഴാണ് ശരീരം ആരോഗ്യ പൂര്‍ണ്ണാവസ്ഥയില്‍് നില നില്‍ക്കുന്നത്.

ആയുര്‍വേദത്തില്‍്, മനസ്സും ശരീരവും വ്യക്തിത്വവും വ്യത്യസ്ഥങ്ങളായി കാണാതെ ഒറ്റ ഏകകമായാണ് പരിഗണിക്കപ്പെടുന്നത്. അവ പരസ്പരം സ്വാധീനം ചെലുത്തുന്നു. അതിനാല്‍ തന്നെ, രോഗ നിര്‍ണയത്തിലും ചികിത്സയിലുമെല്ലാം ഒന്നായിക്കാണുന്ന ഈ സമീപനമാണ് ആയുര്‍വേദത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.

മനുഷ്യ ശരീരത്തിലെ ദ്രാവകങ്ങളുടെ ഒഴുക്ക് ത്വരിതപ്പെടുത്തുന്ന സ്വേദനയും എണ്ണയും ഉപയോഗിച്ചുള്ള ഉഴിച്ചില്‍ ആയുര്‍വേദ ചികിത്സയുടെ പ്രധാന ആകര്‍ഷണമാണ്. അനാരോഗ്യ ശ്രോതകള്‍ രോഗങ്ങള്‍ വരുത്തുന്നു എന്നതാണ് ഉഴിച്ചിലിന്‍റെ നിതാനം. ആയുര്‍വേദ ചികിത്സയില്‍ രോഗ നിര്‍ണയം സാധ്യമാക്കുന്ന ഘടകങ്ങളാണ് നാഡി, മൂത്രം, മലം, ജിഹ്വ, ശബ്ദം, ദൃഷ്ടി, ആകൃതി എന്നിവ. ആയുര്‍വേദം പഞ്ചേന്ദ്രിയങ്ങളെ രോഗ നിര്‍ണയത്തിനായി പ്രയോജനപ്പെടുത്തുന്നു.

ഉണര്‍ച്ച, ഉറക്കം, ജോലി, ധ്യാനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ദിനചര്യ ആരോഗ്യത്തിനു നിര്‍ബന്ധമാണ് എന്ന ആശയം ആയുര്‍വേദത്തില്‍് വളരെ പ്രധാനമാണ്. വൃത്തിയും ആയുര്‍വേദത്തില്‍് പ്രധാനമാണ്.

“ഈസി ടച്ച്” : ആയുര്‍വേദ ചികിത്സയിലൂടെ പുതിയ ജീവിത ശൈലിയ്ക്കും മാനസികാരോഗ്യത്തിനും മുന്‍ഗണന നല്‍കുന്നു.

അറിയുക! കേരളം ആയുര്‍വേദത്തിന്‍റെ അനുഗ്രഹീത ദേശം.