Kerala Backwater tourism

ഈസി ടച്ച് ഹോളിഡേയ്‌സ്

Ayurvedic resorts in kerala

“ഈസി ടച്ച് ഹോളിഡേയ്സ്” മെഡിക്കല്‍ ടൂറിസവും ടൂര്‍ പാക്കേജുകളും ഒരു കുടക്കീഴില്‍ നല്‍കുന്ന ബൃഹത്തായ സംരംഭമാണ്. ഇന്ത്യയില്‍ പൊതുവിലും ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ പ്രത്യേകിച്ചും ഞങ്ങളുടെ പൂര്‍ണ്ണ യാത്രാ സേവനങ്ങള്‍ ലഭ്യമാണ്. ആത്മാര്‍ഥതയും കൃത്യതയും മുഴു സമയ (24 * 7) ലഭ്യതയും മുഖമുദ്രയാക്കി, തൊഴില്‍ പരമായ പൂര്‍ണ്ണതക്കായി ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നു.

പ്രവര്‍ത്തി പരിചയവും നല്ല ആശയ വിനിമയ കഴിവുകളുമുള്ള ഞങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ വിമാനത്താവളം മുതല്‍ വിമാനത്താവളം വരെ ഞങ്ങളുടെ ഉപഭോക്താക്കളെ അനുഗമിക്കും എന്നത് ഞങ്ങളുടെ പ്രത്യേകതയാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മേന്മയേറിയ സേവനം ഉറപ്പ് നല്‍കുന്നതിലൂടെ എക്കാലത്തേക്കുമായുള്ള നല്ലൊരനുഭവം ഞങ്ങള്‍ ഓരോ ഉപഭോക്താവിനും പ്രദാനം ചെയ്യുന്നു. എല്ലാ നിയമങ്ങള്‍ക്കും വിധേയമായി, സാമ്പത്തിക സുരക്ഷ ഉറപ്പ് നല്‍കി, അല്ലലില്ലാത്തതും ആയാസകരവുമായ ഒരു യാത്രാനുഭവം ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.

ഓഫീസിന്‍റെ നാലു ചുമരുകള്‍ക്കുള്ളിലൊതുങ്ങാതെ പൂര്‍ണ്ണ തൃപ്തിയുണ്ടാക്കുന്ന രീതിയില്‍ ഉപഭോക്താക്കള്‍ക്ക് സാങ്കേതികമായും ഭൗതികമായും മാനസികമായും പൂര്‍ണ്ണ പിന്തുണയും സഹായവും നല്‍കി പൂര്‍ണ്ണമായ യാത്രാനുഭവം നല്‍കാന്‍് ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. തൊഴില്‍പരമായി മികച്ച ഹോട്ടലുകളുമായും ആയുര്‍വേദ ആശുപത്രികളുമായും ഞങ്ങള്‍ക്ക് ധാരണാ ഉടമ്പടികളുള്ളതിനാല്‍, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എവിടെയും സന്തോഷകരമായ ഗൃഹാതുര സ്മരണ ഉണര്‍ത്തുന്ന ഒരു യാത്രാനുഭവം ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍് കഴിയും.

ഞങ്ങളുടെ ദൗത്യം ഉപഭോക്താക്കള്‍ക്ക് യാത്രയിലുടനീളവും ശേഷവും പൂര്‍ണ്ണ സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുക എന്നതാണ്.

നമ്മുടെ പ്രപിതാക്കള്‍ തുടങ്ങി വച്ച ബന്ധം അവിരാമം തുടരട്ടെ;

അതെ ഞങ്ങളുണ്ടാവും നിങ്ങളുടെ നിഴലായി….