Kerala Backwater tourism

കേരളം

Kerala Backwater tourism

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന “ദൈവത്തിന്‍റെ സ്വന്തം നാട്” എന്നറിയപ്പെടുന്ന സംസ്ഥാനമാണ് കേരളം. കിഴക്ക് പശ്ചിമ ഘട്ട മല നിരക ളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന കേരളം ലോക സഞ്ചാര ഭൂപടത്തില്‍ പ്രധാന ഇടം നേടിയ ഒരു സംസ്ഥാനമാണ്. പതിനാല് ജില്ലകളുള്ളതും തിരുവനന്തപുരം തലസ്ഥാനമായുള്ളതുമായ കേരളത്തിനു ഇന്ത്യയില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പതിമൂന്നാം സ്ഥാനമാണുള്ളത്. മലയാളമാണ് കേരളത്തിലെ ഔദ്യോഗിക ഭാഷയും പൊതു സംസാര ഭാഷയും. പുരാതനമായ തമിഴ്ദ്രാവിഡ സംസ്കാരങ്ങള്‍ ഇന്തോ ആര്യന്‍ സംസ്കാരങ്ങളുമായി ചേര്‍ന്നു ചൈന, ജപ്പാന്‍, അറബ് രാഷ്ട്രങ്ങള്‍, പോര്‍ച്ചുഗല്‍്, ഹോളണ്ട്, ബ്രിട്ടണ്‍ തുടങ്ങിയവയുടെ സംസ്കാരങ്ങള്‍ സ്വാധീനിക്കപ്പെട്ടാണ് കേരള സംസ്കാരം രൂപം കൊള്ളുന്നത്. സുഗന്ധ വ്യഞ്ജന വ്യാപാരത്താല്‍ നൂറ്റാണ്ടുകള്‍ മുമ്പു തന്നെ കേരളത്തിനു വിദേശികളുമായുള്ള ബന്ധം സുദൃഢമായിരുന്നു.

പുറത്തു നിന്നു വരുന്ന സന്ദര്‍ശകര്‍ക്ക് തികച്ചും അത്യപൂര്‍വ്വമായ സാംസ്കാരികവും ചരിത്രപരവും പ്രകൃതിപരവുമായ വൈവിധ്യങ്ങളുടെ ഒരു അനുഭവമാണ് കേരളം പ്രദാനം ചെയ്യുന്നത്. ഉയരങ്ങളിലുള്ള മലനിരകളും സമതല പ്രദേശങ്ങളും ചേര്‍ന്ന ഭൂമിശാസ്ത്രപരമായ അതിന്‍റെ പ്രത്യേകതകളും സന്തുലിത കാലാവസ്ഥയും കടലോരങ്ങളും മലകളും വെള്ളച്ചാട്ടങ്ങളും വന്യജീവി സമ്പത്തും കൃഷിയും ആയുര്‍വേദ ചികിത്സയും കലാരൂപങ്ങളും ആഘോഷങ്ങളും സ്മാരകങ്ങളുമെല്ലാം ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നു. പ്രകൃതിയൊരുക്കുന്ന കാഴ്ചകളും ആയുര്‍വേദ ചികിത്സാ രീതികളുമടങ്ങിയ വലിയൊരു വൈവിധ്യം തന്നെയാണ് കേരളത്തിലെത്തുന്ന സന്ദര്‍ശകരെ കാത്തുകിടക്കുന്നത്.

ഭൂമധ്യ രേഖയോട് അടുത്തു കിടക്കുന്നതിനാല്‍, ഉഷ്ണ മേഖല കാലാവസ്ഥയാണ് കേരളത്തിലേത്. ഭൂമിയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളിലൊന്നാണ് കേരളം. ഫെബ്രുവരി പകുതി മുതല്‍ മെയ് പകുതി വരെയുള്ള, താപനില മുപ്പത്തി അഞ്ച് ഡിഗ്രി വരെ വരുന്ന ഉഷ്ണ കാലവും, മെയ് പകുതി മുതല്‍ സെപ്തംബര്‍ തുടക്കം വരെയുള്ള മന്‍സൂണ്‍് കാലവും, ഒക്ടോബര്‍ പകുതി മുതല്‍ ഫെബ്രുവരി തുടക്കം വരെ തണുപ്പും മഞ്ഞുമുള്ള മധ്യശൈത്യ കാലവുമാണ് കേരളത്തിലെ കാലാവസ്ഥകള്‍. കേരളത്തിലെ താപനില വര്‍ഷത്തിലുടനീളം ഏറ്റവും കൂടിയത് മുപ്പത്തി ഞ്ച് ഡിഗ്രിയും കുറഞ്ഞത് പതിനെട്ട് ഡിഗ്രിയുമാണ്.

വിവിധ മതാനുയായികള്‍ സ്നേഹത്തോടെയും ബഹുമാനത്തോടെയും വര്‍ത്തിക്കുകയും എല്ലാ മതാനുയായികളുടെയും ആരാധനാ കേന്ദ്രങ്ങള്‍ ഒരുമിച്ചു കാണപ്പെടുകയും ചെയ്യുന്ന ഒരു പ്രദേശം കൂടിയാണ് കേരളം.

ലോകത്ത് മികച്ചതും എന്നാല്‍ ചെലവു കുറഞ്ഞതുമായ ചികിത്സ ലോകനിലവാരത്തില്‍ ലഭ്യമാകുന്ന ഒരിടം എന്ന നിലയ്ക്ക് കേരളം എന്നും വിദേശികളുടെ ലക്ഷ്യമാണ്. ആര്യ വൈദ്യം, യൂനാനി, ഇംഗ്ലീഷ് അടങ്ങുന്ന വിവിധ ചികിത്സാ രീതികള്‍ കേരളത്തില്‍ ലഭ്യമാണ്. ലോകത്ത് ആദ്യമായി ആരോഗ്യ ശ്രദ്ധാ പരിപാടികള്‍ നടപ്പിലാക്കിയ നാടാണ് കേരളം.

കേരളത്തിലെ ശ്രദ്ധേയമായ ചികിത്സാ രീതിയാണ് ആയുര്‍വേദം. അയ്യായിരത്തോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ചികിത്സാ രീതി മാറാരോഗങ്ങള്‍ വരെ ചികിത്സിച്ചു മാറ്റാന്‍ കഴിവുള്ളതും ലോകത്തെമ്പാടുമുള്ള ജനങ്ങളെ ഇവിടേക്കാകര്‍ഷിക്കുന്നതുമായ ഒന്നാണ്. വിവിധ നിലകളിലുള്ള ചികിത്സ പ്രദാനം ചെയ്യുന്ന ആയുര്‍വേദ ആശുപത്രികള്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും കേരളത്തില്‍് ലഭ്യമാണ്. അതോടൊപ്പം തന്നെ, മെഡിക്കല്‍ ടൂറിസത്തിന്‍റെ വളര്‍ച്ച കാരണമായി ഉഴിച്ചില്‍ പോലെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്ന ആയുര്‍വേദ സ്പാകളും ഇന്ന് കേരളത്തില്‍ വിപുലമായിക്കൊണ്ടിരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രം കൈയൊഴിയുന്ന ചില രോഗങ്ങള്‍ വരെ ആയുര്‍വേദം ചികിത്സിച്ചു ഭേദമാക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.

കാന്‍സര്‍് ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വരെ സൗകര്യങ്ങളുള്ള സൂപര്‍ സ്പെഷാലിറ്റിയും മറ്റുമായ ആയുര്‍വേദ ആശുപത്രികള്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടക്കല്‍ ആര്യ വൈദ്യ ശാല ഇക്കൂട്ടത്തില്‍് പ്രഥമ സ്ഥാനീയമായ മികച്ച ഒന്നാണ്.

ചുരുക്കത്തില്‍, ഒരൊഴിവു കാലം കേരളത്തില്‍ ചിലവഴിക്കുക എന്നത് ആയുര്‍വേദ മസ്സാജ്, ഹൗസ് ബോട്ട് യാത്ര, കാനന ഭംഗി ആസ്വാദനം തുടങ്ങി വിവിധങ്ങളായ ഇനങ്ങളടങ്ങിയ നവോന്മേഷ ലബ്ദിക്കുള്ള ഒരു മാര്‍ഗം കൂടിയാണ്. ഉപരിപ്ലവമായ സ്ഥലം കാണല്‍ എന്നതിലുപരി അനുഭവ ഭേദ്യമായ ഒരു സംഗതിയാണ് ഇവിടെ ടൂറിസം എന്നത്.

“ഈസി ടച്ച്” : കേരളത്തിന്‍റെ കാലാവസ്ഥയെ, പച്ചപ്പിനെ (ഹരിത ഭംഗിയെ) സഞ്ചാരികള്‍ക്ക് അനുഭവ ഭേദ്യമാക്കുന്നു.

ഓര്‍ക്കുക! കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് കേന്ദ്രം.